പെയ്ത തോരാത്ത മഴയത്ത്...





          ജിദ്ദയില്‍ പെയ്ത മഴയെ കുറിച്ച് കേള്‍ക്കാത്തവര്‍ ഉണ്ടാവില്ല, ഒരുപാട് പോസ്റ്റും അങ്ങനെ ആ മഴയത്ത് ഇറങ്ങി. അന്ന് മഴയത്ത് അരയ്കൊപ്പം വെള്ളത്തില്‍ റൂമിലേക്ക് നീന്തി നടന്നപ്പോള്‍ മനസിലേക്ക് ഒഴുകി എത്തിയത് നാട്ടിലെ മഴക്കാലം തന്നെ. മടി പിടിച്ചു പുതപ്പിനുള്ളില്‍ കിടക്കുന്നതിനേക്കാള്‍ എനിക്കിഷ്ട്ടം മഴയത് ചളിയിലൂടെ അങ്ങനെ നടക്കാനായിരുന്നു, മഴ തിമിര്‍ത്തു പെയ്താല്‍ വെങ്ക്കുളം നിറയും, അയനിക്കാട് ചോലയും,തോടും നിറഞ്ഞൊഴുകും. ഉമ്മ കാണാതെ തോര്‍ത്ത് അരയില്‍ കെട്ടി സാഹസീകമായി രക്ഷപെട്ട് മൂസാക്കന്റെ   പീടികയുടെ പിറകില്‍ ഒളിപ്പിച്ചു വച്ച ചൂണ്ടയും എടുത്ത്, അസ്ക്കരും നവാസും ചെറിയ വലയും കൊണ്ട് വരുന്നതും കാത്തിരിക്കും.
from google

            പിന്നെ കൈതകോട് ക്വോറിയിലേക്കോ അല്ലെങ്കില്‍ തോട്ടിലേക്കോ, 'വീട്ടിലുള്ളവര്‍ക്ക് മുഴുവന്‍ തിന്നാനുള്ള' മീനും ഇന്ന് പിടിക്കണം എന്നും പറഞ്ഞു ഒരു പോക്ക്. ആദ്യം മണ്ണിരയെ തിരഞ്ഞു പിടിച്ചു, എന്നിട്ട ചൂണ്ടയില്‍ കോര്‍ത്ത് മീനിനെയും കാത്തിരിക്കും. എന്നും കിട്ടുന്നത് കുറച്ച് 'അമ്മയിപൂട്ട'(മീന്‍ തന്നെ !) വയറില്‍ കറുപ്പ് വട്ടം വരച്ച മഞ്ഞ നിറമുള്ള നല്ല സുന്ദരന്മാരും സുന്ദരികളും.പിന്നെ പരല്‍, കല്ലന്‍കാരി, കടു, തുടങ്ങിയ ചീള് കേസുകള്‍ !.    
             ഞാന്‍ എങ്ങനെ ചൂണ്ട ഇട്ടാലും മീന്‍ മൈന്റ് ചെയ്യാതെ വാലും ഇളക്കി ഒരു പോക്ക് അങ്ങ് പോവും. ചൂണ്ട ഇടുന്നതിലും എളുപ്പം വല വീശുന്നതാണെന്ന് പറഞ്ഞ്‌ അസ്ക്കര്‍ എനിക്ക് വല വീശാന്‍ പഠിപ്പിച്ചു തന്നു. ആദ്യം ഞാന്‍ വല വീശിയപ്പോള്‍ വല നിറച്ചും ലീലാഫി (ഇതും മീനാണ്). പിന്നീട് ഒരു ദിവസം ഞാന്‍ കാര്യമായി വല വീശി കൊണ്ടിരികുമ്പോള്‍ ക്വോറിയുടെ മുകളില്‍ നിന്നും ഒരു അശരീരി "ഇജ്ജ് ഒരായ്ച്ച ബല ബീസിയാല്‍  ഇതിലെ ചണ്ടി ഒക്കെ അങ്ങട്ട് പോയി കിട്ടും നാളെ നേരത്തെ വരണംട്ടോ", അന്നത്തോടെ അ ഇടപാടും ഞാന്‍ നിര്‍ത്തി.
കൂട്ടാലുങ്ങല്‍ തോട്
               ഴക്കാലത്ത്‌ സ്കൂളില്‍ നിന്നും ഓടി വന്നു ചായ കുടിച്ചെന്നു വരുത്തി തലയില്‍ കുറച്ചു എണ്ണയും പുരട്ടി ട്രൌസറും ഇട്ട്‌ ഗ്രൌണ്ടിലേക്ക് ഓടി ചെല്ലും. ആദ്യം എത്തണം എന്ന വാശിയില്‍ ചിലപ്പോ ചെരിപ്പ് പോലും മറന്നിട്ടുണ്ടാവും, പിന്നെ തകര്‍ത്തു പെയ്യുന്ന മഴയ തോല്‍പ്പിക്കാന്‍ ഞങ്ങളുടെ തകര്‍പ്പന്‍ പന്ത് കളി. ഇരുട്ടുന്നതു വരെ മഴയും കൊണ്ട് കളി, അത് കഴിഞ്ഞു കല്ലുവെട്ടു കുഴിയിലെ കലക്ക വെള്ളത്തില്‍ വിസ്തീരിച്ചൊരു കുളി. ഇങ്ങനെ മഴ കൊണ്ടിട്ടും എനിക്ക് പനിയൊന്നും പിടിച്ചിരുന്നില്ല, ഉമ്മ പറയും എണ്ണ ഇട്ടതു കൊണ്ടാണെന്ന് !
                   ന്നൊക്കെ മഴയത്തുള്ള കളി ഒരു കാരണവശാലും ഞങ്ങള്‍ മുടക്കിയിരുന്നില്ല, ഇന്നിപ്പോ മഴ പെയ്താല്‍ അറിയാതെ 'നാശം' എന്ന് പറഞ്ഞു പോവുന്നു.VKC ഹവായി ചെരുപ്പ് ഇട്ട്‌ നടന്നിരുന്ന  കാലത്ത് റോഡില്‍ വെള്ളം കാണുമ്പോള്‍ വെറുതെ ഒന്ന് കല്‍ കാഴുകിയിരുന്നു, ഇപ്പോള്‍ ഫലസ്തീന്‍ റോഡില്‍ വെള്ളമാണെന്നു പറഞ്ഞു രണ്ടു ദിവസം കമ്പനിയില്‍ നിന്നും ലീവ് എടുക്കുന്ന അവസ്ഥയോളം എത്തി. 'ഇത്രയ്ക്ക് വലുതാവേണ്ടിയിരുന്നില്ല എന്ന് വല്ലാതെ തോന്നുന്നു'!. 

Comments

  1. ഹാഷിമ്ജിക്ക്, ഇതാ ഒരു കുമ്പിള്‍ മഴവെള്ളം.

    ReplyDelete
  2. ഹൊ! മഴയും മീൻപിടിക്കലുമെല്ലാം എന്ത് രസമാണ്! താങ്കള് ചെറുപ്പത്തിലേക്ക് കൊണ്ടുപോയി. :)

    ReplyDelete
  3. ശരിയാണ്.
    മഴയത്തുള്ള പന്തുകളി!!! അതു പണ്ട് ഒരു ഹരം തന്നെയായിരുന്നു.

    എനിയ്ക്കും ഇടയ്ക്ക് തോന്നാറുണ്ട്... 'ഇത്രയ്ക്കും വലുതാകേണ്ടിയിരുന്നില്ല' എന്ന്

    പോസ്റ്റ് ഇഷ്ടമായി.

    ReplyDelete
  4. ഇപ്പൊ കിട്ടുന്നതിനെക്കാലേറെ, നഷ്ടപെട്ടതിന്റെ വേദന !

    പങ്കു വച്ചതിനു ഒരു പാട് നന്ദിയുണ്ട് ശ്രീ

    ReplyDelete
  5. ബെഞ്ചാലി ഇനി നാട്ടില്‍ പോയാലും ഇതൊക്കെ സാധിക്കും എന്നു തോന്നുന്നില്ല.
    ഇതൊക്കെ ഇനി പട്ടാളക്കാരന്റെ കഥകള്‍ പോലെ ഇടക്ക് അയവിറക്കാം
    നന്ദിയുണ്ട് വന്നതിനും പങ്കുവച്ചതിനും

    ReplyDelete
  6. ഒക്കെ സത്യം തന്നെ .. എനിക്കും തോന്നുന്നു
    ഇത്രക്ക് വലുതാവേണ്ടിയിരുന്നില്ല !

    ReplyDelete
  7. നമ്മള്‍ ഓകെ ഈ രസം അനുഭവിച്ചു വളര്‍ന്നവര്‍ പക്ഷെ നമ്മളുടെ മക്കള്‍ \
    അവര്‍ക്ക് എന്തരു വല എന്തരു മീന്

    ReplyDelete
  8. മഴ എപ്പോഴും ഹൃദ്യമായൊരനുഭവമാണ്.നാട് വിട്ടാല്‍പ്പിന്നെ അതിനോടുള്ള പ്രിയമേറും..

    ReplyDelete
  9. തണല്‍ മരത്തിലെ mayflowers, കണ്ടു അറിയാതെ ayyopavam എന്നു പറഞ്ഞു പോയി



    സ്നേഹാശംസകള്‍

    ReplyDelete
  10. വായിച്ചു. ആസ്വദിച്ചു. കുന്നെക്കാടന്റെ ഘടികാരത്തിനുള്ളില്‍ ജിന്ന് കയറിക്കൂടിയോ?

    ReplyDelete
  11. കുറേ പിന്നിലേക്ക് കൊണ്ടുപോയി... മഴയത്ത് വെള്ളം തെറിപ്പിച്ച് നടക്കുന്നതും, തോട്ടില്‍നിന്നും മീന്‍ പിടിക്കുന്നതും എല്ലാം ഞങ്ങള്‍ക്ക് ഒരു ഹരമായിരുന്നു.

    ReplyDelete
  12. മഴ നമുക്കുതരുന്നത് മഴ മാത്രമല്ല-ഈ പോസ്റ്റ് തരുന്നതും.......
    നന്നായി.ആശംസകള്‍!

    ReplyDelete
  13. മഴയിലഴുകി
    വഴുതും വഴിയിലൂടി-
    ഴയും പുഴുവിനും
    വഴിയുമഴക്!
    ആശംസകള്‍

    ReplyDelete
  14. 'ഇത്രയ്ക്ക് വലുതാവേണ്ടിയിരുന്നില്ല എന്ന് വല്ലാതെ തോന്നുന്നു'!.ee varikal njan eppolum ennodu thanne parayunnathanu..... aa nashta swargathe kurich balyathe kurich ormichathine eere nandhi... good go ahead

    ReplyDelete
  15. പിന്നിട്ട വഴികള് ഓര്‍മിപ്പിച്ചതിനു വളരെ നന്ദി , ആശംസകള്‍

    ReplyDelete
  16. നല്ല പോസ്റ്റ്‌ ആയിരിക്കുന്നു.. അവസാന ഭാഗം കൂടുതല്‍ ഇഷ്ടപ്പെട്ടു..

    ReplyDelete
  17. കുന്നെക്കാടന്‍റെ തോരാമഴ നന്നായി ആസ്വദിച്ചു...

    അഭിനന്ദങ്ങള്‍...

    കചടതപ യില്‍ വന്നതിനു നന്ദി..
    സമയം കിട്ടുമ്പോള്‍ ഇനിയും വരണം..

    ReplyDelete
  18. ആകെ നനച്ചല്ലോ പഹയാ..!!
    ഇനീപ്പൊ രണ്ടീസം ഇതുതന്നെ ചിന്ത..മഴ..!മഴ!!
    മഴയേക്കുറിച്ചു വായിച്ചപ്പോ എല്ലാരും പോയപോലെ ഞാനും പോയീ പുറകോട്ട്..!അതെ കുടയെടുക്കാതെ..!നന്യട്ടങ്ങനെ നനയട്ടേ...!!
    ഒത്തിരിയാശംസകള്‍..!

    ReplyDelete
  19. അറിയാതെ ഇത് വഴി വന്ന യാത്രക്കാരനാണ് ഞാന്‍.
    പോസ്റ്റ്‌ കണ്ടു . വായിച്ചു .കൊള്ളാം.

    പ്രായം കൂടുന്തോറും മഴയുമായുള്ള നമ്മുടെ , അഥവാ മഴക്ക് നമ്മോടുല്ല്ല പെരുമാറ്റം മാറിവരുന്നതായി തോന്നാറുണ്ട്.
    പണ്ട് മഴ കാണാനും കൊള്ളാനും നല്ല രസമായിരുന്നു. വളര്നങ്ങു വലുതായപ്പോള്‍ പണ്ടത്തെ ഈ റൊമാന്റിക്‌ വീരന്‍ "നശിച്ച മഴയായി" മാറി.

    ReplyDelete
  20. എന്റെ കൂടെ ഒത്തിരി നേരം മഴാ നനയാന്‍ വന്നവര്കെല്ലാം സ്നേഹാശംസകള്‍ അറിയിക്കട്ടെ.

    ReplyDelete
  21. വലുതാവേണ്ടായിരുന്നു...എല്ലാ‍രും എപ്പോഴെങ്കിലുമൊക്കെ മോഹിക്കുന്ന ഒരു മോഹം

    ReplyDelete

Post a Comment

വന്നു കണ്ടത്തില്‍ പെരുത്ത് സന്തോഷം ഇണ്ട്, കമെന്റിയതിനു അതിലേറെ സന്തോഷവും.
ഇനിയും കാണുമല്ലോ അല്ലെ ?

സ്നേഹാശംസകള്‍

Popular posts from this blog

NAJRAN: QASR AL-EMARA

Indian Sweet dish: SHAI THUKDA or Shahi Toast

koottalungal