Posts

Showing posts from 2011

NAJRAN: QASR AL-EMARA

Image
NAJRAN: QASR AL-EMARA (THE OLD GOVERNORATE) മുന്‍കാഴ്ച               വളരെ  അപ്രതീക്ഷിതമായിട്ടാണ് എനിക്ക് ജോലി സംബന്ധമായി  നജ്റാനില്‍ പോവാന്‍ അവസരം ലഭിച്ചത്. എന്റെ പരിജയത്തില്‍ ഉള്ളവരുടെ പലരുടെയും സ്പോന്സര്മാര്‍ നജ്റാനില്‍ ആണെങ്കിലും ആര്‍ക്കും അതെ കുറിച്ചൊന്നും വലിയ അറിവില്ല. പോവുന്നതിനു മുന്‍പ് നെറ്റില്‍ നിന്നും പരമാവതി വിവരങ്ങള്‍ ശേഖരിക്കാന്‍ തീരുമാനിച്ചു, സമയം കിട്ടിയാല്‍ ഒന്നു കറങ്ങി കാണാനും തീരുമാനിച്ചു,           നജ്റാൻ സൗദി അറേബ്യയുടെ തെക്ക്-കിഴക്കൻ അതിർത്തിയിലുള്ള ഒരു നഗരമാണ്‌.  ഈ പ്രദേശത്ത് ആദ്യമായി താമസമാക്കിയ  നജ്റാൻ ബിൻ സൈദാൻ ബിൻ സാബ  എന്ന വ്യക്തിയുടെ നാമത്തിൽ നിന്നാണ്‌ നജ്റാൻ എന്ന സ്ഥലനാമം ലഭിച്ചതെന്ന് അനുമാനിക്കപ്പെടുന്നു.  4000 വർഷത്തെ ചരിത്രപാരമ്പര്യം അവകാശപ്പെടുന്ന നജ്റാൻ  പുരാതന കാലത്ത് " അൽ ഉഖ്ദൂദ്  "എന്ന പേരിലും അറിയപ്പെട്ടിരുന്നു. ഉഖ്ദൂദ് എന്നാൽ കിടങ്ങുകൾ എന്നാണ്‌ അർത്ഥം. അന്നത്തെ റോമൻ ഭരണാധികാരി കൃസ്തീയ വിശാസികളായിരുന്ന ആളുകളെ  ക...

ജനസംഖ്യാവളര്‍ച്ച: പ്രകൃതിയാഥാര്‍ത്ഥ്യവും സമീപന മാര്‍ഗ്ഗരേഖകളും

Image
എം.അബ്ദുല്‍ സലാം  "കേരളീയം യുവപ്രതിഭാപുരസ്ക്കാരത്തിന്"  വേ ണ്ടിയുള്ള കഥ, കവിത, ലേഖന മത്സരങ്ങളില്‍ ലേഖന വിഭാഗത്തില്‍ രണ്ടാം സമ്മാനം നേടിയ ലേഖനം. കടമേരി റഹ്മാനിയ അറബിക് കോളേജ് വിദ്യാര്‍ത്ഥിയായ  എം.അബ്ദുല്‍ സലാം കൂട്ടാലുങ്ങള്‍  ആണ് രചിതാവ്.  എന്‍റെ സുഹൃത്തിന്റെ ലേഖനം അഭിമാന പുരസ്‌കാരം പോസ്റ്റുന്നു. [തെക്കേ ആഫ്രിക്കയിലെയും സോമാലിയയിലെയും അഫ്‌ഗാനിലെയും പട്ടിണിമരണങ്ങള്‍ക്ക്‌ കാരണം ജനസംഖ്യാവര്‍ദ്ധനവാണോ അതോ ആഗോള സാമ്പത്തിക ശക്തികളുടെ നിസ്സഹകരണമാണോ? ]    വി ശ്വപ്രപഞ്ചത്തിലെ ചെറിയ ഭാഗം മാത്രമായ ഭൂമിയെ മറ്റിതര ഗ്രഹങ്ങളില്‍ നിന്നും വ്യതിരിക്തമാക്കുന്ന പ്രധാനഘടകം ജീവാംശത്തിന്റെ സാന്നിദ്ധ്യമാണ്‌. ജീവിവര്‍ഗ്ഗത്തിന്റെ നിലനില്‍പ്പിനുതകുന്ന രീതിയിലാണ്‌ ഭൂമിയും പ്രകൃതിയും സംവിധാനിക്കപ്പെട്ടിരിക്കുന്നത് ‌. മത-ഭൗതികവാദികള്‍ ഒന്നടങ്കം അംഗീകരിക്കുന്ന യാഥാര്‍ത്ഥ്യമാണിത്‌.                എല്ലാ നിലയിലും പ്രകൃതിയെ തനിക്കനുകൂലമാക്കി  നാഗരികവി കസനത്തില്‍ സ്വാധീനം ചെലുത്തുകയെന്ന ലക്ഷ്യമാണ്‌ മനുഷ്യന്‍ ആത്യന്തികമായി നിറവേറ്റേണ്ടത്‌. വ...

പെയ്ത തോരാത്ത മഴയത്ത്...

Image
           ജി ദ്ദയില്‍ പെയ്ത മഴയെ കുറിച്ച് കേള്‍ക്കാത്തവര്‍ ഉണ്ടാവില്ല, ഒരുപാട് പോസ്റ്റും അങ്ങനെ ആ മഴയത്ത് ഇറങ്ങി. അന്ന് മഴയത്ത് അരയ്കൊപ്പം വെള്ളത്തില്‍ റൂമിലേക്ക് നീന്തി നടന്നപ്പോള്‍ മനസിലേക്ക് ഒഴുകി എത്തിയത് നാട്ടിലെ മഴക്കാലം തന്നെ. മടി പിടിച്ചു പുതപ്പിനുള്ളില്‍ കിടക്കുന്നതിനേക്കാള്‍ എനിക്കിഷ്ട്ടം മഴയത് ചളിയിലൂടെ അങ്ങനെ നടക്കാനായിരുന്നു, മഴ തിമിര്‍ത്തു പെയ്താല്‍ വെങ്ക്കുളം നിറയും, അയനിക്കാട് ചോലയും,തോടും നിറഞ്ഞൊഴുകും. ഉമ്മ കാണാതെ തോര്‍ത്ത് അരയില്‍ കെട്ടി സാഹസീകമായി രക്ഷപെട്ട്  മൂസാക്കന്റെ    പീടികയുടെ പിറകില്‍ ഒളിപ്പിച്ചു വച്ച ചൂണ്ടയും എടുത്ത്, അസ്ക്കരും നവാസും ചെറിയ വലയും കൊണ്ട് വരുന്നതും കാത്തിരിക്കും. from google             പി ന്നെ കൈതകോട് ക്വോറിയിലേക്കോ അല്ലെങ്കില്‍ തോട്ടിലേക്കോ, 'വീട്ടിലുള്ളവര്‍ക്ക് മുഴുവന്‍ തിന്നാനുള്ള' മീനും ഇന്ന് പിടിക്കണം എന്നും പറഞ്ഞു ഒരു പോക്ക്. ആദ്യം മണ്ണിരയെ തിരഞ്ഞു പിടിച്ചു, എന്നിട്ട ചൂണ്ടയില്‍ കോര്‍ത്ത് മീനിനെയും കാത്തിരിക്കും. എന്നും കിട്ടുന്നത് കുറച്ച് ...

മാങ്ങാക്കാലം

Image
                                                                  ഇ ന്നലെ റൂമിന് പുറത്ത് കാറ്റും കൊണ്ട് നടക്കുമ്പോഴാണ് ഞാനാ കാഴ്ച കണ്ടത്. എന്റെ റൂമിന്റെ  തൊട്ടടുത്തുള്ള ഒരു മാവില്‍ കുറച്ചു കണ്ണി മാങ്ങകള്‍ ! കുറച്ചു വലുതാവട്ടെ എന്നിട്ട് നിന്നെയൊക്കെ ശരിയാക്കിത്തരാം എന്നു മനസ്സില്‍ പറഞ്ഞു നിന്നപ്പോള്‍, നാട്ടിലെ ഒരു മാങ്ങാ കാലം ഓര്‍മ വന്നത്. അന്നൊക്കെ നാട്ടിലെ സകല മാവിലും, തെങ്ങിലും ഞങ്ങള്‍ക്ക് അവകാശമുണ്ട് എന്നു ഭാവത്തിലാണ്  ജീവിക്കുന്നത്.          കൂ ട്ടാലുങ്ങള്‍ ജുമാ മസ്ജിതിന്റെ നേരെ മുന്‍പിലാണ് ഒസ്സാന്‍ മുഹമ്മതാലിക്കയുടെ വീട്, അവരുടെ  മതിലിനോട്  ചേര്‍ന്ന് റോഡിലേക്ക്  ചാഞ്ഞു  നില്‍കുന്ന മാവില്‍ നിറയെ മാങ്ങകള്‍ അങ്ങനെ പുഞ്ചിരിച്ചു നില്‍പ്പാണ്. മാവില്‍ ഇലയെക്കാള്‍ മാങ്ങ ഉള്ളത് കൊണ്ട് എങ്ങനെ എറിഞ്ഞാലും ഒരു നാലെണ്ണം വീഴ...