ജി ദ്ദയില്‍ പെയ്ത മഴയെ കുറിച്ച് കേള്‍ക്കാത്തവര്‍ ഉണ്ടാവില്ല, ഒരുപാട് പോസ്റ്റും അങ്ങനെ ആ മഴയത്ത് ഇറങ്ങി. അന്ന് മഴയത്ത് അരയ്കൊപ്പം വെള്ളത്തില്‍ റൂമിലേക്ക് നീന്തി നടന്നപ്പോള്‍ മനസിലേക്ക് ഒഴുകി എത്തിയത് നാട്ടിലെ മഴക്കാലം തന്നെ. മടി പിടിച്ചു പുതപ്പിനുള്ളില്‍ കിടക്കുന്നതിനേക്കാള്‍ എനിക്കിഷ്ട്ടം മഴയത് ചളിയിലൂടെ അങ്ങനെ നടക്കാനായിരുന്നു, മഴ തിമിര്‍ത്തു പെയ്താല്‍ വെങ്ക്കുളം നിറയും, അയനിക്കാട് ചോലയും,തോടും നിറഞ്ഞൊഴുകും. ഉമ്മ കാണാതെ തോര്‍ത്ത് അരയില്‍ കെട്ടി സാഹസീകമായി രക്ഷപെട്ട് മൂസാക്കന്റെ പീടികയുടെ പിറകില്‍ ഒളിപ്പിച്ചു വച്ച ചൂണ്ടയും എടുത്ത്, അസ്ക്കരും നവാസും ചെറിയ വലയും കൊണ്ട് വരുന്നതും കാത്തിരിക്കും. from google പി ന്നെ കൈതകോട് ക്വോറിയിലേക്കോ അല്ലെങ്കില്‍ തോട്ടിലേക്കോ, 'വീട്ടിലുള്ളവര്‍ക്ക് മുഴുവന്‍ തിന്നാനുള്ള' മീനും ഇന്ന് പിടിക്കണം എന്നും പറഞ്ഞു ഒരു പോക്ക്. ആദ്യം മണ്ണിരയെ തിരഞ്ഞു പിടിച്ചു, എന്നിട്ട ചൂണ്ടയില്‍ കോര്‍ത്ത് മീനിനെയും കാത്തിരിക്കും. എന്നും കിട്ടുന്നത് കുറച്ച് ...
ushaaraaayikknu
ReplyDeletekollam nannayittundu..try to updating daily..and import google adsense
ReplyDeleteഇനിയും കാണാം...
ReplyDelete