NAJRAN: QASR AL-EMARA

NAJRAN: QASR AL-EMARA (THE OLD GOVERNORATE)



മുന്‍കാഴ്ച 
           വളരെ  അപ്രതീക്ഷിതമായിട്ടാണ് എനിക്ക് ജോലി സംബന്ധമായി നജ്റാനില്‍ പോവാന്‍ അവസരം ലഭിച്ചത്. എന്റെ പരിജയത്തില്‍ ഉള്ളവരുടെ പലരുടെയും സ്പോന്സര്മാര്‍ നജ്റാനില്‍ ആണെങ്കിലും ആര്‍ക്കും അതെ കുറിച്ചൊന്നും വലിയ അറിവില്ല. പോവുന്നതിനു മുന്‍പ് നെറ്റില്‍ നിന്നും പരമാവതി വിവരങ്ങള്‍ ശേഖരിക്കാന്‍ തീരുമാനിച്ചു, സമയം കിട്ടിയാല്‍ ഒന്നു കറങ്ങി കാണാനും തീരുമാനിച്ചു,
         നജ്റാൻ സൗദി അറേബ്യയുടെ തെക്ക്-കിഴക്കൻ അതിർത്തിയിലുള്ള ഒരു നഗരമാണ്‌. ഈ പ്രദേശത്ത് ആദ്യമായി താമസമാക്കിയ നജ്റാൻ ബിൻ സൈദാൻ ബിൻ സാബ എന്ന വ്യക്തിയുടെ നാമത്തിൽ നിന്നാണ്‌ നജ്റാൻ എന്ന സ്ഥലനാമം ലഭിച്ചതെന്ന് അനുമാനിക്കപ്പെടുന്നു. 4000 വർഷത്തെ ചരിത്രപാരമ്പര്യം അവകാശപ്പെടുന്ന നജ്റാൻ പുരാതന കാലത്ത് "അൽ ഉഖ്ദൂദ് "എന്ന പേരിലും അറിയപ്പെട്ടിരുന്നു. ഉഖ്ദൂദ് എന്നാൽ കിടങ്ങുകൾ എന്നാണ്‌ അർത്ഥം. അന്നത്തെ റോമൻ ഭരണാധികാരി കൃസ്തീയ വിശാസികളായിരുന്ന ആളുകളെ കിടങ്ങുകൾ കുഴിച്ചുണ്ടാക്കിയ അഗ്നികുണ്ഡങ്ങളിൽ എറിഞ്ഞ് ശിക്ഷിച്ചിരുന്നത്രെ. ഈ കിടങ്ങുകളുടെ അവശിഷ്ടമെന്ന് പറയപ്പെടുന്ന സ്ഥലം ഇപ്പോഴും നജ്റാനിൽ കാണാം. നജ്റാൻ വസ്ത്രനിർമ്മാണരംഗത്ത് പ്രശസ്തമായിരുന്നു, ഒരു കാലത്ത്. കഅ്ബയുടെ കിസ് വ അവിടെയായിരുന്നു നിർമ്മിച്ചിരുന്നത്. ആയുധ നിർമ്മാണത്തിലും തുകൽ വ്യവസായത്തിലും അവർ കഴിവ് തെളിയിച്ചിരുന്നു. മുഹമ്മദ് നബിയുടെ കാലത്ത് നജ്റാൻ ഒരു കൃസ്ത്യൻ കേന്ദ്രമായിരുന്നു. നജ്റാനിൽ നിന്ന് വന്ന കൃസ്തീയ പാതിരിമാരെ തന്റെ പള്ളിയിൽ സ്വീകരിച്ചതും, അവർ അവിടെ താമസിച്ചതും പ്രശസ്തമായ ചരിത്രമാണ്‌.
        ഇന്ന് സൗദിയിലെ പ്രധാന കാർഷിക മേഖലയാണ്‌ ഇന്ന് നജ്റാൻ, ഒരു വിധം എല്ലാ ഫലങ്ങളും ഇവിടെ കൃഷി ചെയ്തു സൌദിയുടെ വിവിധ ഭാഗത്തേക്ക്‌ കയറ്റി അയക്കുന്നു . 
        ഖഅസാര്‍ അല്‍ ഇമാറ (Qasr al Imara Palaceഒരു പാട് വര്‍ഷത്തെ പഴക്കം ഉള്ള പുരാതന കൊട്ടാരം ആണ് . അതിന്റെ നിര്‍മിതി ആരെയും അത്ഭുതപെടുത്തുന്നതാണ്. രണ്ടു നിലകളുള്ള കൊട്ടാരം, ഈത്തപ്പനകളുടെ മടല്‍, തടി എന്നിവ അടുക്കി വച്ച് അതിനു മുകളില്‍ ഒട്ടക ചാണകവും ചളിയും കൊണ്ടു തേച്ചു പിടിപ്പിച്ചാണ്‌ ചുമരുള്‍പ്പടെ പണിതിരിക്കുന്നത്.
   അറുപതു മുറികളുള്ള ഈ കൊട്ടാരം 1941ല്‍ നിമിച്ചതാണ് , പിന്നീട് 1986-87ല്‍ പുതുക്കി പണിതു.അന്നത്തെ രാജാവും കുടുംബവും താമസിച്ചിരുന്നതും രാജ്യ കാര്യങ്ങള്‍ നിയന്ത്രിച്ചതും ഇവിടെ വച്ചായിരുന്നു സൗദി- യെമെന്‍ വാസ്തു കലയിലാണ്‌ ഇത് നിര്മിചെതെന്നു പറയപെടുന്നു. ഒരു പാട് സമയം അവിടെ ചുറ്റി കറങ്ങിയെങ്കിലും ചോദിച്ച ആര്‍ക്കും വലിയ അറിവൊന്നും അതെ കുറിച്ചില്ല, അവിടെ നിന്നും എടുത്ത കുറച്ചു ഫോട്ടോസ് ഇവിടെ പോസ്റ്റുന്നു  



മുകളില്‍ നിന്നുള്ള മുന്‍കാഴ്ച

കൂറ്റന്‍ വാതില്‍ 


മട്ടുപാവില്‍ നന്നുള്ള ഒരു കാഴ്ച 
മട്ടുപാവ് 




കൊട്ടാരത്തിന്റെ ഉള്ളിലെ അകത്തളം 

ഉത്തരം പണിതിരിക്കുന്നത് ഈത്തയുടെ മരം ഉപയോഗിച്ച്
പുറത്തു നിന്നും എടുത്തത്‌ 

കൊട്ടാരത്തിന്റെ ഉള്ളിലെ അകത്തളം 


Comments

  1. നന്ദി ഈ അറിവുകള്‍ പങ്കു വെച്ചതിനു

    ReplyDelete
  2. ഈ കാഴ്ചകള്‍ കാണാന്‍ പറ്റിയതില്‍ വളരെ സന്തോഷം.

    ReplyDelete
  3. നജ്‌റാൻ എന്ന സ്ഥലത്തിനെ സംബന്ധിച്ച് ആദ്യമായാണ് വായിക്കുന്നത്. നന്ദി.

    ReplyDelete
  4. ഇങ്ങിനെ ഒരുപാട് കഥകള്‍ ഉള്ള നിരവധി സ്ഥലങ്ങള്‍ സൗദിയില്‍ ഉണ്ടെന്നു കേള്‍ക്കുന്നു. പലപ്പോഴും ആഗ്രഹിക്കാറും ഉണ്ട് ചുറ്റിക്കാണാന്‍ .
    നല്ല ചിത്രങ്ങള്‍.

    ReplyDelete
  5. വളരെ നല്ല ഒരു യാത്രാക്കുറിപ്പ്.നജ്രാന്റെ ചരിത്രപരമായ പ്രാധാന്യം വിവരിച്ചത് ഏറ്റവും ഹൃദ്യമായി.അഭിനന്ദനങ്ങള്‍

    ReplyDelete
  6. ചിത്രങ്ങളും വിവരണവും ഇഷ്ടമായി

    ReplyDelete

  7. എന്‍റെ കൂട്ടുകാര്‍ മൂനാമത് ആണ് ഇപ്പോള്‍ നജ്രാന്‍ - അബഹ സന്ദര്ഷികുന്നത് ഓരോ തവണ ഓരോ തടസ്സം . ഇത്തവണ ഒഴിവു ആകെ രണ്ടു ദിവസം നജ്രാന്‍ യാത്രക്ക് ദമ്മാമില്‍ നിന്നും മിനിമം മൂന്ന് ദിവസം വേണം ... തീര്‍ച്ചയായും അവിടെ പോവണം എന്നുണ്ട് ... നല്ല വിവരണം .. അഭിനന്ദനം

    ReplyDelete
  8. ഈ കാഴ്ചകള്‍ കാണാന്‍ പറ്റിയതില്‍ വളരെ സന്തോഷം.
    ആശംസകള്‍ ഒഴിവ് കിട്ടുമ്പോള്‍ ഇതും ഒന്ന്‍ വായിക്കുമെല്ലോ
    http://punnyarasool.blogspot.com/

    ReplyDelete
  9. വിവരണം നന്നായി.
    അവിടെ നല്ലൊരു ഡാം കൂടി ഉണ്ട്.

    ReplyDelete

Post a Comment

വന്നു കണ്ടത്തില്‍ പെരുത്ത് സന്തോഷം ഇണ്ട്, കമെന്റിയതിനു അതിലേറെ സന്തോഷവും.
ഇനിയും കാണുമല്ലോ അല്ലെ ?

സ്നേഹാശംസകള്‍

Popular posts from this blog

Indian Sweet dish: SHAI THUKDA or Shahi Toast

koottalungal