മാങ്ങാക്കാലം
ഇന്നലെ റൂമിന് പുറത്ത് കാറ്റും കൊണ്ട് നടക്കുമ്പോഴാണ് ഞാനാ കാഴ്ച കണ്ടത്. എന്റെ റൂമിന്റെ തൊട്ടടുത്തുള്ള ഒരു മാവില്‍ കുറച്ചു കണ്ണി മാങ്ങകള്‍ ! കുറച്ചു വലുതാവട്ടെ എന്നിട്ട് നിന്നെയൊക്കെ ശരിയാക്കിത്തരാം എന്നു മനസ്സില്‍ പറഞ്ഞു നിന്നപ്പോള്‍, നാട്ടിലെ ഒരു മാങ്ങാ കാലം ഓര്‍മ വന്നത്. അന്നൊക്കെ നാട്ടിലെ സകല മാവിലും, തെങ്ങിലും ഞങ്ങള്‍ക്ക് അവകാശമുണ്ട് എന്നു ഭാവത്തിലാണ് ജീവിക്കുന്നത്.
കൂട്ടാലുങ്ങള്‍ ജുമാ മസ്ജിതിന്റെ നേരെ മുന്‍പിലാണ് ഒസ്സാന്‍ മുഹമ്മതാലിക്കയുടെ വീട്, അവരുടെ മതിലിനോട് ചേര്‍ന്ന് റോഡിലേക്ക് ചാഞ്ഞു നില്‍കുന്ന മാവില്‍ നിറയെ മാങ്ങകള്‍ അങ്ങനെ പുഞ്ചിരിച്ചു നില്‍പ്പാണ്. മാവില്‍ ഇലയെക്കാള്‍ മാങ്ങ ഉള്ളത് കൊണ്ട് എങ്ങനെ എറിഞ്ഞാലും ഒരു നാലെണ്ണം വീഴും ഉറപ്പാണ്. പക്ഷെ അവരുടെ രണ്ടു പെണ്മക്കള്‍, ഭാര്യ, ഒരു മരുമകള്‍ എന്നിവര്‍ മാറി മാറി 24 മണിക്കൂറും മാവിന് കാവല്‍ ഇരിക്കുകയാണ്. വെള്ളിയാഴ്ച പോലും നേരം വൈകി പള്ളിയില്‍ വരുന്ന ഞങ്ങള്‍ എല്ലാ നമസ്കരത്തിനും നേരത്തെ വന്നു മാവും മാങ്ങയും ആളൊയിയുനതും നോക്കി ഇരിക്കാനും തുടങ്ങി.ആ മാങ്ങയ്ക്ക് ആണെങ്കില്‍ പുളിപ്പ് തീരെയില്ല, എങ്ങനെ തിന്നാലും മുടിഞ്ഞ ടേസ്റ്റ് ! ഇതിലൊരു തീരുമാനം കാണാതെ മറ്റൊന്നിലും ഇനി കണ്ണ് വയ്ക്കില്ല എന്നു ശപഥം എടുത്തു ഞങ്ങള്‍. ഒരു ഉച്ചയ്ക്ക് ഇക്ബാല്‍ ഓടി വന്നു 'വേഗം വാ അവിടെ ആരുമില്ല' എന്നു പറഞ്ഞപ്പോള്‍ എല്ലാവരും ഓടി ചെന്നു. സത്യം!, ആരുമില്ല ഒന്നും നോക്കാതെ സാദിഖ് ഒരു കല്ലെടുത് ഒരൊറ്റ ഏറ്, അടുത്ത നിമിഷം കേട്ടത് ഒരലര്‍ച്ചയാണ് മാങ്ങാ വീഴുന്ന ശബ്ധമാനെന്നു കരുതി പ്രദീപ് ആദ്യം മുന്നോട്ട്. മതിനു പിന്നില്‍ നിന്നും അതാ ഒസ്സാന്‍ മുഹമ്മതാലിക്കയുടെ കെട്ടിയോള്‍ കിടന്നു അലറി വിളിക്കുന്നു. ഇവരിതെവിടുന്നു വന്നു ?. വല്ലാത്ത സാധനം, എല്ലാവരേയും ശരിക്കും കണ്ട സ്ഥിതിക്ക് ഇനി ഓടി രക്ഷപ്പെടല്‍ അഭിമാന കുറവ്, വരുന്നിടത്ത് വച്ച് കാണാം എന്നു മനസിലുറപ്പിച്ചു, ധീരതയോടെ നെഞ്ഞും വിരിച്ചു നിന്നു. അവരാണെങ്കില്‍ ഓരോരുത്തരുടെയും വീട്ടുകാരെ കുറിച്ച് പ്രസംഗം പൊടി പൊടിക്കുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ "നിന്നെ ഒന്നും പറഞ്ഞിട്ട് കാര്യമില്ല നിന്റെയൊക്കെ -----നെ പറഞ്ഞാല്‍ മതി " എന്നും പറഞ്ഞു അവര്‍ അവസാനിപ്പിച്ചു, ഇനി ആരെങ്കിലും ആശംസ അറിയിക്കാനുണ്ടോ എന്നു ചുറ്റിലും ഒന്ന് നോക്കി. ആരും ഇല്ല എന്നു ഉറപ്പു വരുത്തി.
നാട്ടിലെ ഒരു വിധം എല്ലാ പരോപകാരികളും സംഭവം അറിഞ്ഞ സ്ഥിതിക്ക് ഇത് ഇന്ന് തന്നെ എന്തായാലും വീട്ടിലറിയും, അപ്പൊ എന്തെങ്കിലും ഒന്ന് ചെയ്തെ പറ്റൂ. ഗ്രൗണ്ടില്‍ പോയിരുന്നു വിശദമായ ചര്‍ച്ച ചെയ്തു. 'നാട്ടുകാരുടെ മുന്നിലിട്ട് അഭമാനിച്ചവര്കെതിരെ കര്‍ശനമായ നടപടിയെടുക്കാന്‍ യോഗം തീരുമാനിച്ചു'. വീടിനു കല്ലെറിയാണോ, അതോ വണ്ടിയുടെ കാറ്റ്-ഊരിവിടാണോ ? ഏതായാലും അന്ന് രാത്രി തന്നെ പ്രതികരിക്കാന്‍ തീരുമാനിച്ചു.
പിറ്റേന്ന് പകല്‍ രാവിലെ വാതില്‍ തുറന്ന മുഹമ്മതാലിക്ക കണ്ടത് വീട്ടുമുറ്റത്ത് സുന്ദരമായ ഒരു പൂക്കളം! ഇന്ന് ഓണമാണോ എന്നു സന്ദേഹിച്ചു നിന്നപ്പോള്‍ പിറകില്‍ വന്ന പെന്നുംപുള്ള ഇത് കണ്ടു, " ബദിരീങ്ങളെ... " എന്നും വിളിച്ച് തലയില്‍ കയ്യും വച്ച് അവിടെ ഇരുന്നു.തലേന്ന് രാത്രി എല്ലാവരും ഉറങ്ങി കഴിഞ്ഞപ്പോള്‍ മാവിലെ എല്ലാ മാങ്ങയും എടുത്ത് റോഡില്‍ എറിഞ്ഞുടച്ചു അത് കൊണ്ടാണ് മനോഹരമായ പൂക്കളം ഇട്ടത്. നേരം വെളുത്ത് പൂക്കളം കാണാന്‍ വന്നവര്‍ ആദ്യം പൂക്കളത്തിലെക്കും പിന്നെ മാവിലേക്കും നോക്കി തിരിച്ചു പോയി. ആരും ഒന്നും പറഞ്ഞില്ല, തമാശക്ക് പോലും ഒരു കുറ്റം കാണാന്‍ കഴിയാത്ത അത്ര നന്നായിട്ടാണ് ഞങ്ങള്‍ നട്ട പാതിരയ്ക്ക് വെളിച്ചം പോലും ഇല്ലാതെ കഷ്ടപ്പെട്ട് പൂക്കളംഇട്ടതു.
മാവും നോക്കി അന്തംവിട്ടു നിന്ന എന്നോട്, വില്ലയുടെ ഹാരിസ് തമിഴ്യന്‍ പറഞ്ഞത് കഴിഞ്ഞ തവണ ഇതില്‍ നിറയെ മാങ്ങ ഉണ്ടായിരുന്നു എന്നു. എനിക്ക് എന്റെ ഓര്‍മകളെ മാടി വിളിക്കാന്‍ ഇത് തന്നെ ധാരാളം .
കഷ്ട്ടം കൂതറകള്‍ ആണല്ലേ
ReplyDeleteഇന്നത്തെ കാലത്ത് ഒരു സാമൂഹ്യ സേവനം ചെയ്യാനും പാടില്ലേ ?
ReplyDelete(അതിനു ശേഷം ഒന്നോ രണ്ടോ മാങ്ങ എടുത്താലും അവര്‍ ആരോടും ഒന്നും പറയാറില്ല!)
അല്പം അക്ഷരതെറ്റ് ഉണ്ടെങ്കിലും നന്നായി എഴുതി. പക്ഷെ താങ്കളെയൊക്കെ എങ്ങനെ വിശ്വസിച്ച് 'ബ്ലോഗില്‍' കയറ്റും? കയ്യിലിരിപ്പ് അങ്ങനെയല്ലേ!!
ReplyDelete(ഇപ്പൊ മര്യാദക്കാരന്‍ ആണെന്ന് കരുതുന്നു)
കുന്നെക്കാടാ..
ReplyDeleteഫോളോ ചെയാനുള്ള സൂത്രം ഉടനെ ചെയ്യുക.
'ആദ്യാക്ഷരി' യില്‍ നോക്കിയാല്‍ കിട്ടും
കഷ്ടായി കേട്ടോ..
ReplyDeleteമാവും,മാങ്ങയും എന്നും കൊതിപ്പിക്കുന്ന കാഴ്ചയാണ്.
ഇസ്മായില്‍കാ , ഇന്നത്തെ കുട്ടികള്‍ക്ക് സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും കൊണ്ടുവരുന്ന 'ഫ്രഷ്' വാങ്ങിയല്ലേ പരിജയം.അക്കാര്യത്തില്‍ നമ്മള്‍ എത്രയോ ഭാഗ്യവാന്മാര്‍ ആണ് അല്ലെ.
ReplyDeleteഎല്ലാ നിര്‍ദേശങ്ങള്‍ക്കും ഒരുപാട് നന്ദി.
mayflowersവന്നു കണ്ടത്തില്‍ ഒരുപാട് സന്തോഷം.
മഹാ അലംബായിരുന്നു അല്ലെ ഹിഹിഹി ....നാട്ടുകാര്‍ ആണോ വിസക്കുള്ള പൈസ കൊടുത്തത് .....ഹിഹിഹി ..
ReplyDeleteനന്നായി എഴുതി ...നല്ല വിവരണം ..
നാട്ടിലേക്ക് വിളിച്ചാല്‍ പേരിനു പോലും 'എന്നാ വരുന്നത് ' എന്നു ആരും ചോദികുന്നില്ല. ഇനിയും ഒരുപാട് സാമൂഹ്യ സേവനം ചെയ്യാന്‍ ഉണ്ട് അവിടെ ,എന്നിട്ടും അവര്‍ ......?
ReplyDeleteഫൈസുബായ് വന്നതില്‍ ഒരു പാട് സന്തോഷം, ഇപ്പൊ ഞാന്‍ 'മഹാ ഡീസന്റാ' !.
അതുശരി കയ്യിലിരിപ്പു അപാരം ഇങ്ങനെയാണെങ്കിൽ പോസ്റ്റിടാൻ ബുദ്ധിമുട്ടുകാണില്ല ഇത്തരം കാര്യങ്ങൾ ഒത്തിരികാണുമല്ലോ..വളരെ നല്ല രീതിയിൽ പറഞ്ഞു . മുഷിപ്പിക്കാതെ പറഞ്ഞു . അക്ഷരതെറ്റ് തിരുത്താൻ ശ്രമിക്കുക. ഇനിയും വന്നോട്ടെ ഇത്തരം രസിപ്പിക്കുന്ന (?) ഓർമ്മകൾ... ആശംസകൾ..
ReplyDelete:) നന്നായി എഴുതി
ReplyDeleteവന്നു പറഞ്ഞവര്‍ നല്‍കിയ മധുരം നുണഞ്ഞു ഇനി വരുന്നവര്‍ക്കായി കാത്തിരിക്കുന്നു
ReplyDeleteസ്നേഹാശംസകള്‍
അതാണോ മാമ്പൂക്കളം...?
ReplyDeleteഓര്‍മകളെ തഴുകി ഉണര്‍ത്തി ആസ്വദിക്കാനും ഒരു രസമുണ്ട് .
ReplyDelete