koottalungal
കൂട്ടാലുങ്ങല്‍

ഇതാണ് കൂട്ടാലുങ്ങള്‍ ,ഇത് ആയിരുന്നു എന്റെ നാട് എന്ന് പറയുതാവും കൂടുതല്‍ ശരി . .ഒരുപാട് നഷ്ടപെടുത്തി എന്തൊക്കെയോ നേടി ഇന്നത്തെ "കൂട്ടാല്‍" ,ഇപ്പോ അങ്ങനെയാണ് അതികവും വിളിക്കുന്നത് .
കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനതാവളത്തിന്റെ വികസനത്തില്‍ ഇല്ലാതായ " കൂട്ടാല്‍ ", പുതിയ തലമുറ കണ്ടിട്ടില്ലാത്ത കൂട്ട-ആലിന്റെ ഫോട്ടോ ഞാനിവിടെ പോസ്റ്റുന്നു . ഇതാണ് നമ്മുടെ തലക്കു മുകളിലൂടെ പറക്കുന്ന 'ബീമാനം' അന്നു ദാ അത്രയും ദൂരെ നിന്നാണ് കണ്ടിരുന്നത്. എല്ലാം അന്ന് ആലയിരുന്നു, ഞങ്ങള്‍ സ്കൂളില്‍ പോവാന്‍ ജീപ്പ് കാത്തിരുന്നതും ആലിന്റെ ചുവട്ടിലായിരോന്നു. 

ആലിന്റെ നേരെ മുന്നിലായിരുന്നു സൂപ്പ്യാക്കാന്റെ ഇറച്ചി കട ഉണ്ടായിരുത്, ഞങ്ങള്‍ കൂട്ടലുങ്ങള്ഉള്ളവര്ക്ക് ഒരിക്കലും മറക്കാനാവില്ല സൂപ്പിയാക്കനെ! ഇന്ന് ആല്‍മരവും , സൂപ്പ്യക്കയും ഇല്ല . ആലിനെ പോലെ പടര്‍ന്നു നിന്നിരുന്ന ഒരുപാട് പേര് പോയി . എയര്‍_പോര്‍ട്ടിന്റെ പണി നടക്കുന്ന സമയത്ത് ഞങ്ങള്‍ റണ്‍-വെ മുറിച്ചു കടന്നായിരുന്നു സ്കൂളില്‍ പോയിരുന്നത്. അന്നൊരിക്കല്‍ റണ്‍-വേക്ക് മുകളില്‍ വച്ച് എം .പി .ഇ അഹമ്മദ് സാഹിബിനെ കണ്ടതും കൈ കൊടുത്തതും ഇന്നും ഓര്‍കുന്നു .
പിന്നീട് പതുക്കെ പതുക്കെ അങ്ങോട്ട് പ്രവേശനം നിരോധിച്ചു , അന്ന് മതില് ചാ
ടി കടന്നു മാങ്ങയും, ഇളനീരും എടുക്കാന്‍ പോയിരുന്നതും, പട്ടാളക്കാര്‍ ഓടിച്ചതും ഇന്ന് വെറുതെ ഇങ്ങനെ അയവിറക്കാം. പണ്ടത്തെ അങ്ങാടി ഇന്ന് നില്കുന്നതിനും ഒരുപാടു മുകളിലായിരുന്നു , സ്രാംബിയ പൊളിച്ചു പള്ളി വലുതാക്കി ,ക്രിസ്ത്യന്‍ ചര്‍ച് പൊളിച്ചു പോയി. ഇപ്പൊ അങ്ങാടി താഴേക്ക് പോവുകയാണ് . അതെ പതുക്കെ പതുക്കെ കൂട്ടാലൂം എല്ലാവരുടെയും മനസ്സില്‍ നിന്നും പോവുകയാണോ... കൂട്ടലിന്റെ ഓര്‍മ്മക്കായി ഞങ്ങള്‍ നാട്ടു വളര്‍ത്തിയ കുഞ്ഞു ആല്‍മരം പ്രതിക്ഷ പോലെ വളര്‍ന്നു രുന്നുന്റ്റ്. പേരിനായി ഇതാണ അവിടെ പടര്‍ന്നു പന്തലിക്കട്ടെ ......
ശുഭം .
ടി കടന്നു മാങ്ങയും, ഇളനീരും എടുക്കാന്‍ പോയിരുന്നതും, പട്ടാളക്കാര്‍ ഓടിച്ചതും ഇന്ന് വെറുതെ ഇങ്ങനെ അയവിറക്കാം. പണ്ടത്തെ അങ്ങാടി ഇന്ന് നില്കുന്നതിനും ഒരുപാടു മുകളിലായിരുന്നു , സ്രാംബിയ പൊളിച്ചു പള്ളി വലുതാക്കി ,ക്രിസ്ത്യന്‍ ചര്‍ച് പൊളിച്ചു പോയി. ഇപ്പൊ അങ്ങാടി താഴേക്ക് പോവുകയാണ് . അതെ പതുക്കെ പതുക്കെ കൂട്ടാലൂം എല്ലാവരുടെയും മനസ്സില്‍ നിന്നും പോവുകയാണോ... കൂട്ടലിന്റെ ഓര്‍മ്മക്കായി ഞങ്ങള്‍ നാട്ടു വളര്‍ത്തിയ കുഞ്ഞു ആല്‍മരം പ്രതിക്ഷ പോലെ വളര്‍ന്നു രുന്നുന്റ്റ്. പേരിനായി ഇതാണ അവിടെ പടര്‍ന്നു പന്തലിക്കട്ടെ ......
വികസനങ്ങള്‍ ഗ്രാമീണ മുഖച്ഛായ വികൃതമാക്കുന്നു. കുഞ്ഞു ആല്‍മരം വളര്‍ന്നു മറ്റൊരു കൂട്ടാല്‍ ആവട്ടെ. ആശംസകളോടെ.
ReplyDeleteഅക്ബര്കാ, ഒരുപാട് സന്തോഷമുണ്ട് ഞങ്ങള്‍ ഒഴിച്ച് കൊടുക്കുന്ന വെള്ളത്തിന് പുറമേ നിങളുടെ ആശംസയും വളമായി തീരട്ടെ.
ReplyDeleteനമ്മുടെ രാജ്യത്തെ അപകടകരമായ പത്ത് വിമാന താവളങ്ങളില്‍ കരിപ്പുരും പെടുന്നു , ഇരുപത് വര്‍ഷത്തേക്ക് പോലും മുന്നോട്റ്റ് നോക്കാതെ നിര്‍മിച്ചവരെ എന്താ ചെയ്യേണ്ടത് ?
വികസനങ്ങള്‍ ഗ്രാമീണ മുഖച്ഛായ വികൃതമാക്കുന്നു എന്ന് വിലപിക്കുമ്പോഴും ആ വികസനത്തിന്റെ എല്ലാ സൗകര്യങ്ങളും പരമാവധി നാം ഉപയോഗപ്പെടുത്തുന്നുണ്ട്. ഒരു കൂട്ടം ആലുകള്‍ നശിച്ചപ്പോള്‍ ഒരായിരം കൂട്ടം ആലുകള്‍ വെച്ച് പിടിപ്പിക്കാന്‍ കൂട്ടാലുങ്ങലുകാര്ക്ക് കഴിയണം.അതിനു ജൈസല്‍ മുന്‍കൈ എടുക്കുമെന്ന് പ്രതീക്ഷിക്കാം...
ReplyDeleteആ ആല്‍മരം ഒരു മാറ്റത്തിന്റെ തുടക്കമാകട്ടെ
ReplyDeleteവികസനം നാടിനു ആവശ്യം ... പക്ഷെ ആ വികസനങ്ങളില്‍ പല നന്മകളും വെറും ഓര്‍മകളായി മാറുന്നു
ReplyDeleteഒരു പാട് സന്തോഷമുണ്ട് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയ എല്ലാവര്ക്കും നന്ദി .കൂട്ട-ആലിനെ പോലെ പടര്‍ന്നു പന്തലിച്ചിരുന്നു അന്ന് ഞങളുടെ നാട്ടിലെ സ്നേഹബന്ധങ്ങളും,അത് കൊണ്ടാണ് കൂട്ട-ആല് ഞങ്ങള്‍ക്ക് ഇന്നും പ്രിയപെട്ടതയത്.വികസനത്തിന് ഞങ്ങള്‍ എതിരല്ല.ദീര്‍ഘ വീക്ഷണമില്ലാത്ത പ്രവര്‍ത്തനങ്ങള്‍ അനുവദിച്ചു നല്‍കാനും ആവില്ല.
ReplyDeleteപുതിയ ഒന്ന് വരുമ്പോള്‍ പഴയത് നഷ്ട്ടപ്പെടും , അതാണല്ലോ ലോക തത്വം , എന്നാലും ഓര്‍മയില്‍ എന്നും ആ പഴയ നാട് നിലനില്ക്കട്ടെ
ReplyDeleteറണ്‍വേ മുറിച്ചു കടക്കാന്‍ എനിക്കും കൊതി ആവുന്നെ
വളരെ പ്രസക്തമായ പോസ്റ്റ്. ഇനിയും എഴുതുക
ReplyDeleteവികസനങ്ങളുടെ പേരില്‍ നഷ്ടപ്പെടുന്നതൊക്കെയും ഗ്രാമങ്ങള്‍!!!?
ReplyDeleteനല്ല പോസ്റ്റ്,
വികസനം നാടിനു ആവശ്യം ... പക്ഷെ ആ വികസനങ്ങളില്‍ പല നന്മകളും വെറും ഓര്‍മകളായി മാറുന്നു
ReplyDeleteവാക്കുകള്‍ കൊണ്ട് ആശംസിച്ചവര്‍ക്കും ,വായന കൊണ്ട് അനുഗ്രഹിച്ചവര്‍ക്കും എന്റെ സ്നേഹന്യേഷണങ്ങള് അറിയിക്കട്ടെ .
ReplyDeleteI am very glad to see tale of koottalungal ,really appreciate you,
ReplyDeleteShoukath
chengodan
kottalungal
“ആലിനെ പോലെ പടര്‍ന്നു നിന്നിരുന്ന ഒരുപാട് പേര് പോയി” . (ഹൃദയസ്പര്‍ശിയായ വാക്കുകള്‍ )
ReplyDelete